Posts

The solar future

We live in a world in which conventional sources of energy are getting fast depleted. And we are depending on it as it will never cease to exist. This situation can turn its course to worse situations. We need to find Alternatives before its too late. There comes the role of solar energy. Its everywhere and will be everywhere until the world exists. If we develop effective technologies to harness solar energy its ultimate bliss for the mankind. Our ever increasing thirst for energy will be quenched forever. But unfortunately we do not have adequate technologies to tap solar energy efficiently. The various existing ways of tapping solar power are Solar thermal power plants Photo voltaic cells Solar water heaters etc. non of these have reached a level to completely substitute fossil fuels on which we depend on today. So we need to do a lot of progress towards perfecting these technologies in order to   build an energy surplus world.

മാറ്റത്തിന് മാറ്റമില്ല

മാറുന്നു ഭൂതലം മാറുന്നു വിണ്ടലം, മാറുന്നു ഭൂമിയില്‍ വാണിടും മാനുഷ ര്‍; മാറ് പിളര്‍ന്നു കരയുന്നു ധരണിയി ലിന്നലെയോളം ചിരിക്കാന്‍ കഴിഞ്ഞവര്‍; ഇന്നലെ പച്ച പുതച്ചൊരു പാടമാ നഷ്ടസ്മൃതികള്‍ അയവിറക്കീടുന്നു; സ്വാര്‍ഥത തന്‍ വിഷം തുപ്പാനറിയുന്ന ഫാക്ടറികള്‍ക്കായി കാത്തിരുന്നീടുന്നു; നാടിന്‍ വിശുദ്ധിയും കുളിര്‍മയും നന്മയും എന്നോ മറന്നു  പോയ്‌ നഗരത്തിലെത്തി നാം കൊതുകിന്റെ മൂളലും കാറിന്‍ മുരള്‍ച്ചയും സംഗീതമായ് കാതില്‍ വന്നലച്ചീടുന്നു പ്രത്യയശാസ്ത്രവും ആദര്‍ശബോധവും ആര്‍ക്കുമേ വേണ്ടാത്ത വില്‍ക്കാച്ചരക്കുകള്‍ കെട്ടിപ്പിടിക്കാന്‍  മറന്നവര്‍ നമ്മളോ വെട്ടിപ്പിടിക്കാന്‍ പഠിക്കാന്‍ ശ്രമിക്കുന്നു; കണ്ടുവോ നിങ്ങളീ ഭൂമിയില്‍ മാറ്റത്തെ മാറ്റമില്ലാതുള്ളോരത്ഭുത വസ്തുവേ? മാറണം മാറ്റിമറിക്കണം ലോകത്തെ ഇനിയുള്ള പൂക്കളും നമ്മള്‍ക്ക് നേടണം എന്നു പറഞ്ഞവര്‍ മുന്‍പേ നടന്നു പോയ്‌ പിന്തിരിയാതവര്‍  മുന്നോട്ടു തന്നെ പോയ്‌; പിന്തുടരാന്‍ ബാക്കി വച്ചിട്ട് പോയതോ നിശ്ചല നിഷ്ക്രിയ നിര്‍ഗ്ഗുണ സഞ്ചയം സ്വപ്‌നങ്ങള്‍ കാണാന്‍ മറന്നു പോയീ ചിലര്‍ പാടാന്‍ മറന്നവര്‍ ആടാന്‍...

രാഷ്ട്രീയംന്നു വച്ചാ 'മാന്യന്‍മാരുടെ കൊള്ളയടിയും കൂട്ടിക്കൊടുപ്പും' എന്നാണോ?

എനിക്ക് വീണ്ടും  പലതും മനസിലാകുന്നില്ല. ഈ രാഷ്ട്രീയം എന്നു വച്ചാ എന്താ? രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നു പറഞ്ഞാ ആരാ? ഹോമോ സാപ്പിയന്‍സ് സാപ്പിയന്‍സ് അല്ലെ? വല്ല എലിയെന്‍ സ്പീഷീസെങ്ങാനും ആണോ? മനുഷ്യരെ ഭരിക്കാന്‍ വേണ്ടി നിയോഗിക്കപ്പെട്ട ഒരു പ്രത്യേക സ്പീഷീസ് ജീവികള്‍ ആണോ? കാര്യങ്ങളുടെ പോക്ക് കണ്ടാല്‍ അങ്ങനെയല്ല എന്നു തെളിയിക്കാന്‍  നന്നേ പാടു പെടേണ്ടി വരും ഹി ഹി ഹി. ഈ ഭൂമിയില്‍ ജനിച്ചവരെല്ലാം അവന്മാര്‍ക്ക് ജീവിക്കാനും അടിച്ചു പൊളിക്കാനും അതും മതിയായില്ലെങ്കില്‍ അര്‍മാദിക്കാനും വേണ്ടി സന്തോഷത്തോടെ കൊടുക്കുന്ന പണത്തിനാണോ നികുതി എന്നു പറയുന്നതു?  ഈ രാജ്യത്തു ജോലി ചെയ്തു മനസ്സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കാന്‍ വേണ്ടി നമ്മളെല്ലാരും കൂടി പിരിച്ചെടുക്കുന്ന പണത്തെ തൊലിക്കട്ടി മാത്രം കൈമുതലായുള്ള തന്തയില്ലാത്തവന്‍മാര്‍ അടിച്ചു മാറ്റുന്ന പ്രവര്‍ത്തിയെയാണോ അഴിമതി എന്നു പറയുന്നത്? മറ്റവന്‍ കള്ളനാണ് എന്നത് സ്വയം കക്കുന്നതിനു ന്യായീകരണമാകുന്നതെങ്ങിനെയാണ്? ജന പ്രതിനിധി രാഷ്ട്രീയ പ്രവര്‍ത്തകനായും പിന്നീട് രാഷ്ട്രീയതൊഴിലാളിയിലൂടെ വളര്‍ന്നു രാഷ്ട്രീയ മുതലാളിയായി അവന്‍റെ കുടുംബത്തി...

എന്‍റെ ചോര തിളക്കുന്നു

സായിപ്പിനെ കണ്ടാല്‍ കവാത്ത് മറക്കുക എന്ന് കേട്ടിട്ടുണ്ടായിരുന്നു.ഭോപാല്‍ ദുരന്തത്തിന്‍മേലുള്ള കോടതി വിധി വന്നപ്പോള്‍ കണ്ടു. പരമാധികാര രാഷ്ട്രം, ഭാവിയിലെ സൂപ്പര്‍ പവര്‍, തിളങ്ങുന്ന ഇന്ത്യ.... എന്തൊക്കെയായിരുന്നു... അവസാനം പവനായി ശവമായി... ആയിരക്കണക്കിന് മനുഷ്യ ജഡങ്ങളാല്‍ മുതലാളിത്തത്തിന് അടിത്തറ പണിഞ്ഞവനെ ഒരു രോമത്തിന് പോലും കേട് പറ്റാതെയല്ലേ നാം രക്ഷിച്ചത്.  മൂലധനത്തിന്‍റെ ധാര്‍ഷ്ട്യങ്ങളെ എന്തു വിലകൊടുത്തും സംരക്ഷിക്കുകയാണല്ലോ വികസനം കാംക്ഷിക്കുന്ന ഒരു രാഷ്ട്രം എന്ന നിലക്ക് നാം ചെയ്യേണ്ടത്. അതില്‍ അഭിമാനിക്കാം നമുക്ക്. പൂര്‍വികര്‍ ജീവന്‍ കൊടുത്ത് നേടിയ 'സ്വാതന്ത്ര്യത്തെ' വെറും കടലാസില്‍ ഒതുക്കുന്നതില്‍ എന്തു ആത്മാര്‍ഥതയാണ് നമ്മുടെ ഭരണാധികാരികള്‍ കാണിക്കുന്നത്. നിയമങ്ങള്‍ക്ക് മുകളില്‍ നിയമങ്ങളും ഭരണഘടനാ ഭേദഗതികളും കാണാച്ചരടുകളുള്ള കരാറുകളും മനപ്പൂര്‍വ്വം ഉണ്ടാക്കുന്ന തെറ്റായ കീഴ്വഴക്കങ്ങളും ഒക്കെക്കൂടി നമ്മെ ഇന്നെത്തിച്ചിരിക്കുന്ന അവസ്ഥയെ വിശേഷിപ്പിക്കാന്‍ നമുക്ക് സ്വാതന്ത്ര്യം എന്ന വാക്കിന്‍റെ അര്‍ത്ഥത്തിന് തന്നെ ഭേദഗതി വരുത്തേണ്ടി വരും. A sovereign, socialist, secular,d...

എന്താണ് മാര്‍ക്സിസം ??(3.വൈരുദ്ധ്യാത്മക ഭൌതികവാദം)

        സന്ദേശം സിനിമ ഓര്‍മ വന്നു അല്ലെ? :)         മാര്‍ക്സിസത്തിന്‍റെ അത്രയും തെറ്റായി വ്യാഖ്യാനിച്ചില്ലെങ്കിലും യാതൊരു വ്യാഖ്യാനങ്ങളും ഇല്ലാതെ തന്നെ, ഒരിക്കലും മനസിലാക്കാനാകാത്ത ഒരു സാധനമായിട്ടാണ് വൈരുദ്ധ്യാത്മക ഭൌതികവാദത്തെ ആധുനിക പത്ര ദൃശ്യ മാധ്യമങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. നിലവിലുള്ള വ്യവസ്ഥിതിയെ സംരക്ഷിക്കാനുള്ള അബോധപൂര്‍വമായ ശ്രമത്തിന്‍റെ ഭാഗമായാണ് ഈ ചിത്രീകരണം നടന്നിട്ടുള്ളത്. നമുക്ക് സുഖ ദുഃഖങ്ങള്‍ സപ്ലൈ ചെയ്യുന്ന ദൈവങ്ങളെയും ആള്‍ ദൈവങ്ങളെയും 'മനസിലാക്കാനും' അവയില്‍ വിശ്വസിക്കാനും  അവരെ പ്രീതിപ്പെടുതാനുമുള്ള അധ്വാനത്തിന്‍റെ വളരെ ചെറിയൊരംശം മതി  വൈരുദ്ധ്യാത്മക ഭൌതികവാദത്തെ മനസിലാക്കാന്‍. കാരണം അത് സത്യത്തില്‍ അധിഷ്ടിതമാണ്, തെളിയിക്കാന്‍ സാധ്യമാണ്.         യഥാര്‍ത്ഥത്തില്‍ മാര്‍ക്സിസത്തിന്‍റെ അടിസ്ഥാന ശിലകളിലൊന്നാണ് വൈരുദ്ധ്യാത്മക ഭൌതികവാദം. മാര്‍ക്സിസത്തെ മനസിലാക്കാനും അതിനെ പ്രായോഗിക തലത്തില്‍ കൊണ്ടുവരുവാനും വൈരുദ്ധ്യാത്മക ഭൌതിക വാദത്തെ മനസിലാക്കിയേ തീരൂ. മാര്‍ക്സിസത്തി ന്‍റെ കണ...

മലയാളം ടൈപ്പ് ചെയ്യാം.... ഈസീയായി ....

അറിയാത്തവര്‍ അറിയുന്നതിലേക്ക്...... മൈക്രോസോഫ്റ്റിന്‍റെ ഇന്‍ഡിക് ലാംഗ്വേജ് ഇന്‍പുട്ട് ടൂള്‍ (Microsoft ILIT) ഉപയോഗിച്ചും മലയാളം ടൈപ്പ് ചെയ്യാം. ഏത് ആപ്ലികേഷനിലും ഇത് പ്രവര്‍ത്തിക്കും. ട്രാന്‍സ്ലിറ്റെറേഷനും വീര്‍ച്വല്‍ കീബോഡും ലഭ്യമാണ്. ഡൈനമിക് ആയിട്ടുള്ള സൂചനകളും ടൈപ്പിങ്ങിനെ സഹായിക്കാനായിട്ടുണ്ട്. കൂടുതല്‍ വിവരങ്ങളും പ്രസ്തുത സാധനവും ഇവിടെ കിട്ടും. :-)

എന്താണ് മാര്‍ക്സിസം ??(2.ഒരാമുഖം-II)

എന്താണ് മാര്‍ക്സിസം?? (1.ഒരാമുഖം)         മനുഷ്യന് പുരോഗമിച്ചേ മതിയാകൂ. ആഗ്രഹിച്ചാലും ഇല്ലെങ്കിലും മനുഷ്യന് പുരോഗമിച്ചേ മതിയാകൂ. പ്രാകൃത സമൂഹത്തില്‍ തുടങ്ങി അടിമ സമൂഹവും നാടുവാഴി സമൂഹവും കഴിഞ്ഞു ഇന്നത്തെ മുതലാളിത്ത സമൂഹത്തിലെത്തി നില്‍ക്കുന്ന മനുഷ്യന്റെ യാത്ര large scale ല്‍ പുരോഗതിയുടെ ചരിത്രമാണ്. ചെറിയ ഉയര്‍ച്ച താഴ്ചകള്‍ കാലാകാലങ്ങളില്‍ ഉണ്ടായിട്ടുണ്ട് എങ്കിലും അന്ന് തൊട്ടിന്നു വരെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നാം നേടുക മാത്രമേ ചെയ്തിട്ടുള്ളൂ. മനസിലാക്കേണ്ട കാര്യം മുതലാളിത്തം ഒരവസാനമല്ല. ഇനിയുമേറെ മുന്നോട്ടു നമുക്ക് പോകാനുണ്ട്.         ഓരോ കാലഘട്ടത്തിലും അന്നന്നത്തെ ഉത്പാദന വ്യവസ്ഥിതിയാണ് സമൂഹത്തിലെ അംഗങ്ങള്‍ തമ്മിലുള്ള ബന്ധത്തെ നിര്‍ണയിച്ചിരുന്നത്. മനുഷ്യന്‍ കൂടുതല്‍ കൂടുതല്‍ അറിവ് നേടുകയും ആ അറിവ് ഉത്പാദന പ്രക്രിയയില്‍ പ്രയോഗിക്കുകയും ചെയ്യുന്നത് സാമൂഹ്യ പരിവര്‍ത്തനങ്ങള്‍ക്ക് കാരണമാകുന്നു. ഉദാഹരണത്തിന് നേരത്തെ പറഞ്ഞ നാടുവാഴി സമൂഹത്തിനെ കാര്യം തന്നെയെടുക്കാം. നാടുവാഴികളും നാടുവാഴിയുടെ നിലത്തു അധ്വാനിച്ചിരുന്ന ഭൂരിഭാഗം വരുന്ന അടിയാളരു...