Posts

Showing posts from March, 2010

എന്താണ് മാര്‍ക്സിസം ??(3.വൈരുദ്ധ്യാത്മക ഭൌതികവാദം)

        സന്ദേശം സിനിമ ഓര്‍മ വന്നു അല്ലെ? :)         മാര്‍ക്സിസത്തിന്‍റെ അത്രയും തെറ്റായി വ്യാഖ്യാനിച്ചില്ലെങ്കിലും യാതൊരു വ്യാഖ്യാനങ്ങളും ഇല്ലാതെ തന്നെ, ഒരിക്കലും മനസിലാക്കാനാകാത്ത ഒരു സാധനമായിട്ടാണ് വൈരുദ്ധ്യാത്മക ഭൌതികവാദത്തെ ആധുനിക പത്ര ദൃശ്യ മാധ്യമങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. നിലവിലുള്ള വ്യവസ്ഥിതിയെ സംരക്ഷിക്കാനുള്ള അബോധപൂര്‍വമായ ശ്രമത്തിന്‍റെ ഭാഗമായാണ് ഈ ചിത്രീകരണം നടന്നിട്ടുള്ളത്. നമുക്ക് സുഖ ദുഃഖങ്ങള്‍ സപ്ലൈ ചെയ്യുന്ന ദൈവങ്ങളെയും ആള്‍ ദൈവങ്ങളെയും 'മനസിലാക്കാനും' അവയില്‍ വിശ്വസിക്കാനും  അവരെ പ്രീതിപ്പെടുതാനുമുള്ള അധ്വാനത്തിന്‍റെ വളരെ ചെറിയൊരംശം മതി  വൈരുദ്ധ്യാത്മക ഭൌതികവാദത്തെ മനസിലാക്കാന്‍. കാരണം അത് സത്യത്തില്‍ അധിഷ്ടിതമാണ്, തെളിയിക്കാന്‍ സാധ്യമാണ്.         യഥാര്‍ത്ഥത്തില്‍ മാര്‍ക്സിസത്തിന്‍റെ അടിസ്ഥാന ശിലകളിലൊന്നാണ് വൈരുദ്ധ്യാത്മക ഭൌതികവാദം. മാര്‍ക്സിസത്തെ മനസിലാക്കാനും അതിനെ പ്രായോഗിക തലത്തില്‍ കൊണ്ടുവരുവാനും വൈരുദ്ധ്യാത്മക ഭൌതിക വാദത്തെ മനസിലാക്കിയേ തീരൂ. മാര്‍ക്സിസത്തി ന്‍റെ കണ്ണാണ് അത്.         ആത്മീയവാദത്തിന്‍റെ നേര്‍ വിപരീതമാണ് ഭൌതികവാദം. ആത്മീയവാദികള്

മലയാളം ടൈപ്പ് ചെയ്യാം.... ഈസീയായി ....

അറിയാത്തവര്‍ അറിയുന്നതിലേക്ക്...... മൈക്രോസോഫ്റ്റിന്‍റെ ഇന്‍ഡിക് ലാംഗ്വേജ് ഇന്‍പുട്ട് ടൂള്‍ (Microsoft ILIT) ഉപയോഗിച്ചും മലയാളം ടൈപ്പ് ചെയ്യാം. ഏത് ആപ്ലികേഷനിലും ഇത് പ്രവര്‍ത്തിക്കും. ട്രാന്‍സ്ലിറ്റെറേഷനും വീര്‍ച്വല്‍ കീബോഡും ലഭ്യമാണ്. ഡൈനമിക് ആയിട്ടുള്ള സൂചനകളും ടൈപ്പിങ്ങിനെ സഹായിക്കാനായിട്ടുണ്ട്. കൂടുതല്‍ വിവരങ്ങളും പ്രസ്തുത സാധനവും ഇവിടെ കിട്ടും. :-)