രാഷ്ട്രീയംന്നു വച്ചാ 'മാന്യന്‍മാരുടെ കൊള്ളയടിയും കൂട്ടിക്കൊടുപ്പും' എന്നാണോ?
എനിക്ക് വീണ്ടും പലതും മനസിലാകുന്നില്ല. ഈ രാഷ്ട്രീയം എന്നു വച്ചാ എന്താ? രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നു പറഞ്ഞാ ആരാ? ഹോമോ സാപ്പിയന്‍സ് സാപ്പിയന്‍സ് അല്ലെ? വല്ല എലിയെന്‍ സ്പീഷീസെങ്ങാനും ആണോ? മനുഷ്യരെ ഭരിക്കാന്‍ വേണ്ടി നിയോഗിക്കപ്പെട്ട ഒരു പ്രത്യേക സ്പീഷീസ് ജീവികള്‍ ആണോ? കാര്യങ്ങളുടെ പോക്ക് കണ്ടാല്‍ അങ്ങനെയല്ല എന്നു തെളിയിക്കാന്‍ നന്നേ പാടു പെടേണ്ടി വരും ഹി ഹി ഹി.
ഈ ഭൂമിയില്‍ ജനിച്ചവരെല്ലാം അവന്മാര്‍ക്ക് ജീവിക്കാനും അടിച്ചു പൊളിക്കാനും അതും മതിയായില്ലെങ്കില്‍ അര്‍മാദിക്കാനും വേണ്ടി സന്തോഷത്തോടെ കൊടുക്കുന്ന പണത്തിനാണോ നികുതി എന്നു പറയുന്നതു? ഈ രാജ്യത്തു ജോലി ചെയ്തു മനസ്സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കാന്‍ വേണ്ടി നമ്മളെല്ലാരും കൂടി പിരിച്ചെടുക്കുന്ന പണത്തെ തൊലിക്കട്ടി മാത്രം കൈമുതലായുള്ള തന്തയില്ലാത്തവന്‍മാര്‍ അടിച്ചു മാറ്റുന്ന പ്രവര്‍ത്തിയെയാണോ അഴിമതി എന്നു പറയുന്നത്? മറ്റവന്‍ കള്ളനാണ് എന്നത് സ്വയം കക്കുന്നതിനു ന്യായീകരണമാകുന്നതെങ്ങിനെയാണ്?
ജന പ്രതിനിധി രാഷ്ട്രീയ പ്രവര്‍ത്തകനായും പിന്നീട് രാഷ്ട്രീയതൊഴിലാളിയിലൂടെ വളര്‍ന്നു രാഷ്ട്രീയ മുതലാളിയായി അവന്‍റെ കുടുംബത്തിനു രാഷ്ട്രീയ പാരമ്പര്യമുണ്ടായി അതൊരു രാഷ്ട്രീയ കുടുംബം ആയി നേരത്തെ പറഞ്ഞ അഴിമതി വഴി ചോര്‍ത്തുന്ന നികുതിപ്പണം കൊണ്ട് ജീവിക്കുന്ന ഒരവസ്ഥയാണു ഇന്നുള്ളത്. ഇതാണോ ശരി? എന്നു വച്ചാ, ഇങ്ങനെ അഴിമതി നടത്തി ജീവിക്കുന്നത് ഒരു പൊതുവേ അംഗീകരിക്കപ്പെട്ട ഉപജീവന മാര്‍ഗ്ഗമാണോ? ഒരു വാര്‍ത്തക്കോ വിവാദത്തിനോ അപ്പുറത്ത് സമൂഹത്തില്‍ ഒരു സംവാദത്തിനു ഇവയൊന്നും തുടക്കമിടാത്തത് ഇവയ്ക്കു ലഭിച്ച അംഗീകാരം ആയിട്ടുവേണ്ടേ കണക്കാക്കാന്‍?
ഇത്രയും നല്ല ഒരു വരുമാന മാര്‍ഗത്തെ ചില സ്ഥാപിത താല്പര്യക്കാര്‍ തങ്ങളിലേക്ക് മാത്രമായി ചുരുക്കി വച്ചിരിക്കുകയാണ്. ഇതിനെതിരെ നാം പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്നു വച്ചാ എല്ലാര്ക്കും കക്കാനുള്ള അവകാശവും ഭരണഘടനയില്‍ അങ്ങട്ട് ഉള്‍പ്പെടുത്തുക. പ്രശ്നം തീര്‍ന്നല്ലോ. നമ്മള്‍ക്കെല്ലാവര്‍ക്കും പണ്ട് ശിലായുഗത്തിലേതു പോലെ ജീവിക്കാന്‍ പരസ്പരം തുല്യരായി മത്സരിക്കാം. അതല്ലേ ശരി? അല്ലാതെ, ചിലര്‍ക്ക് ഒന്നും ചെയ്യാന്‍ പാടില്ല ചെയ്‌താല്‍ പിടിച്ചു ജയിലിലിടും ചെലവന്മാര്‍ കട്ട് മുടിച്ചു തകര്‍ക്കുകയും ചെയ്യുന്ന ഇന്നത്തെ രീതി എന്തായാലും ഇനി തുടരാന്‍ പറ്റില്ലാ.
സ്വത്വ ബോധം നഷ്ടപ്പെട്ട ഇന്നത്തെ 'രാഷ്ട്രീയക്കാരെ' ഒരു വഴിക്കാക്കേണ്ട നേരം ആയില്ലേ? ജനാധിപത്യം എന്നാല്‍ ജനങ്ങളുടെ ആധിപത്യം എന്നാണു. എന്റെയും താങ്കളുടെയും മറ്റുള്ള എല്ലാവരുടെയും അഭിപ്രായങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും അതില്‍ തുല്യമായ വിലയുണ്ട്. അതാദ്യം മനസിലാക്കേണ്ടത് നമ്മള്‍ ജനങ്ങളാണ്. താങ്കള്‍ വോട്ടു ചെയ്യുന്ന പാര്‍ട്ടി, അതേതുമായിക്കോട്ടേ താങ്കളോട് എന്നെങ്കിലും ചോദിച്ചിട്ടുണ്ടോ താങ്കളുടെ ആവശ്യങ്ങളെപ്പറ്റി? താങ്കളുടെ അഭിപ്രായതെപ്പറ്റി?
ഉണ്ടാവില്ല കാരണം അവര്‍ക്കതിലൊന്നുമല്ല താല്‍പ്പര്യം. മന്ത്രിക്കസേരക്ക് വേണ്ടി തെരഞ്ഞെടുപ്പു കഴിഞ്ഞാലുടന്‍ അടിയാണ്. ജനങ്ങളെ സേവിക്കാന്‍ എന്തൊരു താല്‍പ്പര്യമാണ് എല്ലാവര്ക്കും. ഇത്രയും ജനസെവകന്മാര്‍ ഉണ്ടായിട്ടും നമ്മുടെ നാടെന്താ വീണ്ടും ഇങ്ങനെ?
ഇന്നത്തെ രാഷ്ട്രീയക്കാര്‍ ചെയ്യുന്നത് representative democracy യിലെ പഴുതുകളെ തങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി ദുരുപയോഗം ചെയ്യുകയാണ്. representative democracy ക്ക് അതിന്റേതായ പരിമിതികള്‍ ഉണ്ട്. ആ പരിമിതികളെ ജനങ്ങളുടെ നിരന്തരമായ ഇടപെടലുകള്‍ക്കെ നികത്താനാവൂ. അനീതികള്‍ക്കെതിരെ ശബ്ദിക്കാതിരുന്നാല്‍ അവ നാളത്തെ ആചാരങ്ങളായി മാറും. അതൊരിക്കലും അനുവദിച്ചു കൂടാ. ജനങ്ങള്‍ക്കിടയില്‍ നിന്നുള്ള നേര്‍ത്ത ഞരക്കം പോലും നൂറുമടങ്ങായി പ്രതിധ്വനിപ്പിക്കാന്‍ ബാധ്യതയുള്ള കൂട്ടരാണ് മാധ്യമങ്ങള്‍. ഇന്ന് മാധ്യമങ്ങള്‍ പോലും വിലക്കെടുക്കപ്പെടുന്ന അത്യന്തം ഭയാനകമായ ഒരു സ്ഥിതി വിശേഷമാണ് സംജാതമായിട്ടുള്ളത്. ജനങ്ങളുടെ ശബ്ദത്തെ തന്ത്രപൂര്‍വ്വം അടിച്ചമര്‍ത്താനും. പൊതു താല്പ്പര്യത്തെ വളച്ചൊടിക്കാനും വേണ്ടി ഈ അഴിമതിക്കാര്‍ക്കൊപ്പം ഇന്ന് മാധ്യമങ്ങളും നിലയുറപ്പിച്ചിരിക്കുകയാണു.
ഭയാനകമായൊരു അവസ്ഥയാണിത്. ചുമ്മാ പറയുകയല്ല, സത്യമായും പേടിക്കണം. നിങ്ങളെ ബാധിക്കുന്ന പല കാര്യങ്ങളും നിങ്ങള്ക്ക് വേണ്ടി മറ്റൊരാള്‍ തീരുമാനിക്കുന്ന ഒരവസ്ഥ സമീപ ഭാവിയില്‍ തന്നെ ഉണ്ടാകും. നിങ്ങളുടെ ശബ്ദം എവിടെയും കേള്‍ക്കാതാകും. കരുതിയിരിക്കുക പക്ഷെ പ്രതികരിക്കുക.

1950 തുകളില്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ ആളെ വേണമെന്ന് കാണിച്ചു മൂന്നു ദിവസം തുടര്‍ച്ചയായി പത്ര പരസ്യം കൊടുത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടായിരുന്ന കേരളം ആണിതെന്നു കൂടി കൂട്ടി വായിക്കുമ്പോള്‍ നാം എത്തി നില്‍ക്കുന്ന ദുരന്തം വിശദീകരണം അനാവശ്യമാക്കുന്നു. ഏതെങ്കിലും രാഷ്ട്രീയ സ്വാധീനം ഇന്ന് ഏതു നിയമത്തെയും അട്ടിമറിക്കാനുള്ള അവകാശം ആയി മാറിയിരിക്കുന്നു.
ReplyDeleteകൊടുക്കുന്നവന്‍ കൊടുതുകൊണ്ടേയിരിക്കുക ... വാങ്ങുന്നവര്‍ അവന്റെ ജോലിയും .... അപ്പോള്‍ രാഷ്ട്രീയം കൊടുക്കല്‍ വാങ്ങലുകള്‍ക്ക് മാത്രമായിരിക്കുന്നു. നമ്മുടെ വോട്ടുകള്‍ രാഷ്ട്രീയക്കാര്‍ക്ക് സമ്പാദന മാര്‍ഗ്ഗം ....
പ്രതികരണശേഷി അതിന്റെ പുതിയ തലങ്ങള്‍ തേടെണ്ടിയിരിക്കുന്നു...