സ്വപ്നം

പൂക്കളെന്‍ സ്വപ്നം മലകളെന്‍ സ്വപ്നം
കാട്ടുപൂഞ്ചോലയും കാടുമെന്‍ സ്വപ്നം
മനുഷ്യന്‍ പ്രകൃതിയിലലിയുന്ന സ്വപ്നം
ഭൂമിയില്‍ സ്വര്‍ഗം വരുമെന്നു സ്വപ്നം
വേദനകളില്ലാത്ത നാളെകള്‍ തന്‍ സ്വപ്നം
വാക്കുകളിലല്ലാത്ത കഥകളെന്‍  സ്വപ്നം
പാടുന്നു സ്വപ്നം പാട്ടുമെന്‍ സ്വപ്നം
പാട്ടിന്റെ വരികളിലെ പ്രണയമെന്‍ സ്വപ്നം
സ്വപ്‌നങ്ങള്‍ പായുന്നു സ്വപ്നവേഗത്തില്‍
ഒപ്പം കുതിക്കാന്‍ കൊതിക്കുന്ന സ്വപ്നം....

Comments

Popular posts from this blog

എന്താണ് മാര്‍ക്സിസം?? (1.ഒരാമുഖം)

എന്‍റെ ചോര തിളക്കുന്നു

എന്താണ് മാര്‍ക്സിസം ??(3.വൈരുദ്ധ്യാത്മക ഭൌതികവാദം)