Posts

Showing posts from March, 2011

മാറ്റത്തിന് മാറ്റമില്ല

മാറുന്നു ഭൂതലം മാറുന്നു വിണ്ടലം, മാറുന്നു ഭൂമിയില്‍ വാണിടും മാനുഷ ര്‍; മാറ് പിളര്‍ന്നു കരയുന്നു ധരണിയി ലിന്നലെയോളം ചിരിക്കാന്‍ കഴിഞ്ഞവര്‍; ഇന്നലെ പച്ച പുതച്ചൊരു പാടമാ നഷ്ടസ്മൃതികള്‍ അയവിറക്കീടുന്നു; സ്വാര്‍ഥത തന്‍ വിഷം തുപ്പാനറിയുന്ന ഫാക്ടറികള്‍ക്കായി കാത്തിരുന്നീടുന്നു; നാടിന്‍ വിശുദ്ധിയും കുളിര്‍മയും നന്മയും എന്നോ മറന്നു  പോയ്‌ നഗരത്തിലെത്തി നാം കൊതുകിന്റെ മൂളലും കാറിന്‍ മുരള്‍ച്ചയും സംഗീതമായ് കാതില്‍ വന്നലച്ചീടുന്നു പ്രത്യയശാസ്ത്രവും ആദര്‍ശബോധവും ആര്‍ക്കുമേ വേണ്ടാത്ത വില്‍ക്കാച്ചരക്കുകള്‍ കെട്ടിപ്പിടിക്കാന്‍  മറന്നവര്‍ നമ്മളോ വെട്ടിപ്പിടിക്കാന്‍ പഠിക്കാന്‍ ശ്രമിക്കുന്നു; കണ്ടുവോ നിങ്ങളീ ഭൂമിയില്‍ മാറ്റത്തെ മാറ്റമില്ലാതുള്ളോരത്ഭുത വസ്തുവേ? മാറണം മാറ്റിമറിക്കണം ലോകത്തെ ഇനിയുള്ള പൂക്കളും നമ്മള്‍ക്ക് നേടണം എന്നു പറഞ്ഞവര്‍ മുന്‍പേ നടന്നു പോയ്‌ പിന്തിരിയാതവര്‍  മുന്നോട്ടു തന്നെ പോയ്‌; പിന്തുടരാന്‍ ബാക്കി വച്ചിട്ട് പോയതോ നിശ്ചല നിഷ്ക്രിയ നിര്‍ഗ്ഗുണ സഞ്ചയം സ്വപ്‌നങ്ങള്‍ കാണാന്‍ മറന്നു പോയീ ചിലര്‍ പാടാന്‍ മറന്നവര്‍ ആടാന്‍...