രാഷ്ട്രീയംന്നു വച്ചാ 'മാന്യന്‍മാരുടെ കൊള്ളയടിയും കൂട്ടിക്കൊടുപ്പും' എന്നാണോ?
എനിക്ക് വീണ്ടും പലതും മനസിലാകുന്നില്ല. ഈ രാഷ്ട്രീയം എന്നു വച്ചാ എന്താ? രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നു പറഞ്ഞാ ആരാ? ഹോമോ സാപ്പിയന്‍സ് സാപ്പിയന്‍സ് അല്ലെ? വല്ല എലിയെന്‍ സ്പീഷീസെങ്ങാനും ആണോ? മനുഷ്യരെ ഭരിക്കാന്‍ വേണ്ടി നിയോഗിക്കപ്പെട്ട ഒരു പ്രത്യേക സ്പീഷീസ് ജീവികള്‍ ആണോ? കാര്യങ്ങളുടെ പോക്ക് കണ്ടാല്‍ അങ്ങനെയല്ല എന്നു തെളിയിക്കാന്‍ നന്നേ പാടു പെടേണ്ടി വരും ഹി ഹി ഹി. ഈ ഭൂമിയില്‍ ജനിച്ചവരെല്ലാം അവന്മാര്‍ക്ക് ജീവിക്കാനും അടിച്ചു പൊളിക്കാനും അതും മതിയായില്ലെങ്കില്‍ അര്‍മാദിക്കാനും വേണ്ടി സന്തോഷത്തോടെ കൊടുക്കുന്ന പണത്തിനാണോ നികുതി എന്നു പറയുന്നതു? ഈ രാജ്യത്തു ജോലി ചെയ്തു മനസ്സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കാന്‍ വേണ്ടി നമ്മളെല്ലാരും കൂടി പിരിച്ചെടുക്കുന്ന പണത്തെ തൊലിക്കട്ടി മാത്രം കൈമുതലായുള്ള തന്തയില്ലാത്തവന്‍മാര്‍ അടിച്ചു മാറ്റുന്ന പ്രവര്‍ത്തിയെയാണോ അഴിമതി എന്നു പറയുന്നത്? മറ്റവന്‍ കള്ളനാണ് എന്നത് സ്വയം കക്കുന്നതിനു ന്യായീകരണമാകുന്നതെങ്ങിനെയാണ്? ജന പ്രതിനിധി രാഷ്ട്രീയ പ്രവര്‍ത്തകനായും പിന്നീട് രാഷ്ട്രീയതൊഴിലാളിയിലൂടെ വളര്‍ന്നു രാഷ്ട്രീയ മുതലാളിയായി അവന്‍റെ കുടുംബത്തി...