എന്‍റെ ചോര തിളക്കുന്നു
സായിപ്പിനെ കണ്ടാല്‍ കവാത്ത് മറക്കുക എന്ന് കേട്ടിട്ടുണ്ടായിരുന്നു.ഭോപാല്‍ ദുരന്തത്തിന്‍മേലുള്ള കോടതി വിധി വന്നപ്പോള്‍ കണ്ടു. പരമാധികാര രാഷ്ട്രം, ഭാവിയിലെ സൂപ്പര്‍ പവര്‍, തിളങ്ങുന്ന ഇന്ത്യ.... എന്തൊക്കെയായിരുന്നു... അവസാനം പവനായി ശവമായി... ആയിരക്കണക്കിന് മനുഷ്യ ജഡങ്ങളാല്‍ മുതലാളിത്തത്തിന് അടിത്തറ പണിഞ്ഞവനെ ഒരു രോമത്തിന് പോലും കേട് പറ്റാതെയല്ലേ നാം രക്ഷിച്ചത്. മൂലധനത്തിന്‍റെ ധാര്‍ഷ്ട്യങ്ങളെ എന്തു വിലകൊടുത്തും സംരക്ഷിക്കുകയാണല്ലോ വികസനം കാംക്ഷിക്കുന്ന ഒരു രാഷ്ട്രം എന്ന നിലക്ക് നാം ചെയ്യേണ്ടത്. അതില്‍ അഭിമാനിക്കാം നമുക്ക്. പൂര്‍വികര്‍ ജീവന്‍ കൊടുത്ത് നേടിയ 'സ്വാതന്ത്ര്യത്തെ' വെറും കടലാസില്‍ ഒതുക്കുന്നതില്‍ എന്തു ആത്മാര്‍ഥതയാണ് നമ്മുടെ ഭരണാധികാരികള്‍ കാണിക്കുന്നത്. നിയമങ്ങള്‍ക്ക് മുകളില്‍ നിയമങ്ങളും ഭരണഘടനാ ഭേദഗതികളും കാണാച്ചരടുകളുള്ള കരാറുകളും മനപ്പൂര്‍വ്വം ഉണ്ടാക്കുന്ന തെറ്റായ കീഴ്വഴക്കങ്ങളും ഒക്കെക്കൂടി നമ്മെ ഇന്നെത്തിച്ചിരിക്കുന്ന അവസ്ഥയെ വിശേഷിപ്പിക്കാന്‍ നമുക്ക് സ്വാതന്ത്ര്യം എന്ന വാക്കിന്‍റെ അര്‍ത്ഥത്തിന് തന്നെ ഭേദഗതി വരുത്തേണ്ടി വരും. A sovereign, socialist, secular,d...