എന്താണ് മാര്‍ക്സിസം ??(3.വൈരുദ്ധ്യാത്മക ഭൌതികവാദം)
സന്ദേശം സിനിമ ഓര്‍മ വന്നു അല്ലെ? :) മാര്‍ക്സിസത്തിന്‍റെ അത്രയും തെറ്റായി വ്യാഖ്യാനിച്ചില്ലെങ്കിലും യാതൊരു വ്യാഖ്യാനങ്ങളും ഇല്ലാതെ തന്നെ, ഒരിക്കലും മനസിലാക്കാനാകാത്ത ഒരു സാധനമായിട്ടാണ് വൈരുദ്ധ്യാത്മക ഭൌതികവാദത്തെ ആധുനിക പത്ര ദൃശ്യ മാധ്യമങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. നിലവിലുള്ള വ്യവസ്ഥിതിയെ സംരക്ഷിക്കാനുള്ള അബോധപൂര്‍വമായ ശ്രമത്തിന്‍റെ ഭാഗമായാണ് ഈ ചിത്രീകരണം നടന്നിട്ടുള്ളത്. നമുക്ക് സുഖ ദുഃഖങ്ങള്‍ സപ്ലൈ ചെയ്യുന്ന ദൈവങ്ങളെയും ആള്‍ ദൈവങ്ങളെയും 'മനസിലാക്കാനും' അവയില്‍ വിശ്വസിക്കാനും അവരെ പ്രീതിപ്പെടുതാനുമുള്ള അധ്വാനത്തിന്‍റെ വളരെ ചെറിയൊരംശം മതി വൈരുദ്ധ്യാത്മക ഭൌതികവാദത്തെ മനസിലാക്കാന്‍. കാരണം അത് സത്യത്തില്‍ അധിഷ്ടിതമാണ്, തെളിയിക്കാന്‍ സാധ്യമാണ്. യഥാര്‍ത്ഥത്തില്‍ മാര്‍ക്സിസത്തിന്‍റെ അടിസ്ഥാന ശിലകളിലൊന്നാണ് വൈരുദ്ധ്യാത്മക ഭൌതികവാദം. മാര്‍ക്സിസത്തെ മനസിലാക്കാനും അതിനെ പ്രായോഗിക തലത്തില്‍ കൊണ്ടുവരുവാനും വൈരുദ്ധ്യാത്മക ഭൌതിക വാദത്തെ മനസിലാക്കിയേ തീരൂ. മാര്‍ക്സിസത്തി ന്‍റെ കണ...