എന്താണ് മാര്‍ക്സിസം?? (1.ഒരാമുഖം)
കേരളീയരായ നമ്മള്‍ സ്ഥിരമായി കേള്‍ക്കാറുള്ള വാക്കുകളാണ് മാര്‍ക്സിസവും മാര്‍ക്സിസ്റ്റുകാരും. വളരെ നാളായി ആവര്‍ത്തിച്ചു കേട്ടുകൊണ്ടിരിക്കുന്നതിനാല്‍ തന്നെ ഈ വാക്കുകള്‍ ജനമനസുകളില്‍ അവയുടെ യഥാര്‍ത്ഥ അര്‍ത്ഥങ്ങളില്‍ നിന്ന് വ്യത്യസ്തമായിട്ടുള്ള ആശയങ്ങളെയാണ് ഇന്ന് പ്രതിനിധാനം ചെയ്യുന്നത്. ദൃശ്യ പത്ര മാധ്യമങ്ങളില്‍ ഇന്ന് ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ബൌദ്ധികമായി വളരെ ഉന്നതര്‍ എന്നു നാം കരുതുന്ന പലരും പോലും ഈ വാക്കുകളെ സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിച്ചു അവ പ്രതിനിധാനം ചെയ്യുന്ന മഹത്തായ ആശയത്തെ വിലകുറച്ച് കാണിക്കാനും പറ്റുമെങ്കില്‍ മൂടിവെക്കാനും ശ്രമിക്കുന്ന നിരാശാജനകമായ കാഴ്ചയാണ് കാണുവാന്‍ കഴിയുന്നത്. കാള്‍ മാര്‍ക്സും അദ്ദേഹത്തിന്റെ ആശയങ്ങളും ഒരു കാലത്ത് പല മഹദ് വ്യക്തികളെയും, ജനങ്ങളെയും, രാഷ്ട്രങ്ങളെയും വരെ സ്വാധീനിച്ചിരുന്നു എന്നു സ്കൂളില്‍ പഠിക്കുന്ന ചരിത്രത്തില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കും. ഈ അറിവ് ഉണ്ടായിരിക്കുകയും അതേസമയം വര്‍ത്തമാന കാലത്തില്‍ ഈ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതി കാണുകയും ചെയ്തത് എന്നിലുണ്ട...