Posts

എന്താണ് മാര്‍ക്സിസം ??(2.ഒരാമുഖം-II)

എന്താണ് മാര്‍ക്സിസം?? (1.ഒരാമുഖം)         മനുഷ്യന് പുരോഗമിച്ചേ മതിയാകൂ. ആഗ്രഹിച്ചാലും ഇല്ലെങ്കിലും മനുഷ്യന് പുരോഗമിച്ചേ മതിയാകൂ. പ്രാകൃത സമൂഹത്തില്‍ തുടങ്ങി അടിമ സമൂഹവും നാടുവാഴി സമൂഹവും കഴിഞ്ഞു ഇന്നത്തെ മുതലാളിത്ത സമൂഹത്തിലെത്തി നില്‍ക്കുന്ന മനുഷ്യന്റെ യാത്ര large scale ല്‍ പുരോഗതിയുടെ ചരിത്രമാണ്. ചെറിയ ഉയര്‍ച്ച താഴ്ചകള്‍ കാലാകാലങ്ങളില്‍ ഉണ്ടായിട്ടുണ്ട് എങ്കിലും അന്ന് തൊട്ടിന്നു വരെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നാം നേടുക മാത്രമേ ചെയ്തിട്ടുള്ളൂ. മനസിലാക്കേണ്ട കാര്യം മുതലാളിത്തം ഒരവസാനമല്ല. ഇനിയുമേറെ മുന്നോട്ടു നമുക്ക് പോകാനുണ്ട്.         ഓരോ കാലഘട്ടത്തിലും അന്നന്നത്തെ ഉത്പാദന വ്യവസ്ഥിതിയാണ് സമൂഹത്തിലെ അംഗങ്ങള്‍ തമ്മിലുള്ള ബന്ധത്തെ നിര്‍ണയിച്ചിരുന്നത്. മനുഷ്യന്‍ കൂടുതല്‍ കൂടുതല്‍ അറിവ് നേടുകയും ആ അറിവ് ഉത്പാദന പ്രക്രിയയില്‍ പ്രയോഗിക്കുകയും ചെയ്യുന്നത് സാമൂഹ്യ പരിവര്‍ത്തനങ്ങള്‍ക്ക് കാരണമാകുന്നു. ഉദാഹരണത്തിന് നേരത്തെ പറഞ്ഞ നാടുവാഴി സമൂഹത്തിനെ കാര്യം തന്നെയെടുക്കാം. നാടുവാഴികളും നാടുവാഴിയുടെ നിലത്തു അധ്വാനിച്ചിരുന്ന ഭൂരിഭാഗം വരുന്ന അടിയാളരു...

എന്താണ് മാര്‍ക്സിസം?? (1.ഒരാമുഖം)

       കേരളീയരായ നമ്മള്‍ സ്ഥിരമായി കേള്‍ക്കാറുള്ള വാക്കുകളാണ് മാര്‍ക്സിസവും മാര്‍ക്സിസ്റ്റുകാരും. വളരെ നാളായി ആവര്‍ത്തിച്ചു കേട്ടുകൊണ്ടിരിക്കുന്നതിനാല്‍ തന്നെ ഈ വാക്കുകള്‍ ജനമനസുകളില്‍  അവയുടെ യഥാര്‍ത്ഥ അര്‍ത്ഥങ്ങളില്‍ നിന്ന് വ്യത്യസ്തമായിട്ടുള്ള ആശയങ്ങളെയാണ് ഇന്ന് പ്രതിനിധാനം ചെയ്യുന്നത്. ദൃശ്യ പത്ര മാധ്യമങ്ങളില്‍ ഇന്ന് ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ബൌദ്ധികമായി വളരെ ഉന്നതര്‍ എന്നു നാം കരുതുന്ന പലരും പോലും ഈ വാക്കുകളെ സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിച്ചു അവ പ്രതിനിധാനം ചെയ്യുന്ന മഹത്തായ ആശയത്തെ വിലകുറച്ച് കാണിക്കാനും പറ്റുമെങ്കില്‍ മൂടിവെക്കാനും ശ്രമിക്കുന്ന നിരാശാജനകമായ കാഴ്ചയാണ് കാണുവാന്‍ കഴിയുന്നത്‌.         കാള്‍ മാര്‍ക്സും അദ്ദേഹത്തിന്റെ ആശയങ്ങളും ഒരു കാലത്ത് പല മഹദ് വ്യക്തികളെയും, ജനങ്ങളെയും, രാഷ്ട്രങ്ങളെയും വരെ സ്വാധീനിച്ചിരുന്നു എന്നു സ്കൂളില്‍ പഠിക്കുന്ന ചരിത്രത്തില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കും. ഈ അറിവ് ഉണ്ടായിരിക്കുകയും അതേസമയം വര്‍ത്തമാന കാലത്തില്‍ ഈ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതി കാണുകയും ചെയ്തത്  എന്നിലുണ്ട...

സ്വപ്നം

പൂക്കളെന്‍ സ്വപ്നം മലകളെന്‍ സ്വപ്നം കാട്ടുപൂഞ്ചോലയും കാടുമെന്‍ സ്വപ്നം മനുഷ്യന്‍ പ്രകൃതിയിലലിയുന്ന സ്വപ്നം ഭൂമിയില്‍ സ്വര്‍ഗം വരുമെന്നു സ്വപ്നം വേദനകളില്ലാത്ത നാളെകള്‍ തന്‍ സ്വപ്നം വാക്കുകളിലല്ലാത്ത കഥകളെന്‍  സ്വപ്നം പാടുന്നു സ്വപ്നം പാട്ടുമെന്‍ സ്വപ്നം പാട്ടിന്റെ വരികളിലെ പ്രണയമെന്‍ സ്വപ്നം സ്വപ്‌നങ്ങള്‍ പായുന്നു സ്വപ്നവേഗത്തില്‍ ഒപ്പം കുതിക്കാന്‍ കൊതിക്കുന്ന സ്വപ്നം....