Posts

Showing posts with the label കമ്മ്യൂണിസം

എന്താണ് മാര്‍ക്സിസം ??(3.വൈരുദ്ധ്യാത്മക ഭൌതികവാദം)

        സന്ദേശം സിനിമ ഓര്‍മ വന്നു അല്ലെ? :)         മാര്‍ക്സിസത്തിന്‍റെ അത്രയും തെറ്റായി വ്യാഖ്യാനിച്ചില്ലെങ്കിലും യാതൊരു വ്യാഖ്യാനങ്ങളും ഇല്ലാതെ തന്നെ, ഒരിക്കലും മനസിലാക്കാനാകാത്ത ഒരു സാധനമായിട്ടാണ് വൈരുദ്ധ്യാത്മക ഭൌതികവാദത്തെ ആധുനിക പത്ര ദൃശ്യ മാധ്യമങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. നിലവിലുള്ള വ്യവസ്ഥിതിയെ സംരക്ഷിക്കാനുള്ള അബോധപൂര്‍വമായ ശ്രമത്തിന്‍റെ ഭാഗമായാണ് ഈ ചിത്രീകരണം നടന്നിട്ടുള്ളത്. നമുക്ക് സുഖ ദുഃഖങ്ങള്‍ സപ്ലൈ ചെയ്യുന്ന ദൈവങ്ങളെയും ആള്‍ ദൈവങ്ങളെയും 'മനസിലാക്കാനും' അവയില്‍ വിശ്വസിക്കാനും  അവരെ പ്രീതിപ്പെടുതാനുമുള്ള അധ്വാനത്തിന്‍റെ വളരെ ചെറിയൊരംശം മതി  വൈരുദ്ധ്യാത്മക ഭൌതികവാദത്തെ മനസിലാക്കാന്‍. കാരണം അത് സത്യത്തില്‍ അധിഷ്ടിതമാണ്, തെളിയിക്കാന്‍ സാധ്യമാണ്.         യഥാര്‍ത്ഥത്തില്‍ മാര്‍ക്സിസത്തിന്‍റെ അടിസ്ഥാന ശിലകളിലൊന്നാണ് വൈരുദ്ധ്യാത്മക ഭൌതികവാദം. മാര്‍ക്സിസത്തെ മനസിലാക്കാനും അതിനെ പ്രായോഗിക തലത്തില്‍ കൊണ്ടുവരുവാനും വൈരുദ്ധ്യാത്മക ഭൌതിക വാദത്തെ മനസിലാക്കിയേ തീരൂ. മാര്‍ക്സിസത്തി ന്‍റെ കണ...

എന്താണ് മാര്‍ക്സിസം ??(2.ഒരാമുഖം-II)

എന്താണ് മാര്‍ക്സിസം?? (1.ഒരാമുഖം)         മനുഷ്യന് പുരോഗമിച്ചേ മതിയാകൂ. ആഗ്രഹിച്ചാലും ഇല്ലെങ്കിലും മനുഷ്യന് പുരോഗമിച്ചേ മതിയാകൂ. പ്രാകൃത സമൂഹത്തില്‍ തുടങ്ങി അടിമ സമൂഹവും നാടുവാഴി സമൂഹവും കഴിഞ്ഞു ഇന്നത്തെ മുതലാളിത്ത സമൂഹത്തിലെത്തി നില്‍ക്കുന്ന മനുഷ്യന്റെ യാത്ര large scale ല്‍ പുരോഗതിയുടെ ചരിത്രമാണ്. ചെറിയ ഉയര്‍ച്ച താഴ്ചകള്‍ കാലാകാലങ്ങളില്‍ ഉണ്ടായിട്ടുണ്ട് എങ്കിലും അന്ന് തൊട്ടിന്നു വരെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നാം നേടുക മാത്രമേ ചെയ്തിട്ടുള്ളൂ. മനസിലാക്കേണ്ട കാര്യം മുതലാളിത്തം ഒരവസാനമല്ല. ഇനിയുമേറെ മുന്നോട്ടു നമുക്ക് പോകാനുണ്ട്.         ഓരോ കാലഘട്ടത്തിലും അന്നന്നത്തെ ഉത്പാദന വ്യവസ്ഥിതിയാണ് സമൂഹത്തിലെ അംഗങ്ങള്‍ തമ്മിലുള്ള ബന്ധത്തെ നിര്‍ണയിച്ചിരുന്നത്. മനുഷ്യന്‍ കൂടുതല്‍ കൂടുതല്‍ അറിവ് നേടുകയും ആ അറിവ് ഉത്പാദന പ്രക്രിയയില്‍ പ്രയോഗിക്കുകയും ചെയ്യുന്നത് സാമൂഹ്യ പരിവര്‍ത്തനങ്ങള്‍ക്ക് കാരണമാകുന്നു. ഉദാഹരണത്തിന് നേരത്തെ പറഞ്ഞ നാടുവാഴി സമൂഹത്തിനെ കാര്യം തന്നെയെടുക്കാം. നാടുവാഴികളും നാടുവാഴിയുടെ നിലത്തു അധ്വാനിച്ചിരുന്ന ഭൂരിഭാഗം വരുന്ന അടിയാളരു...

എന്താണ് മാര്‍ക്സിസം?? (1.ഒരാമുഖം)

       കേരളീയരായ നമ്മള്‍ സ്ഥിരമായി കേള്‍ക്കാറുള്ള വാക്കുകളാണ് മാര്‍ക്സിസവും മാര്‍ക്സിസ്റ്റുകാരും. വളരെ നാളായി ആവര്‍ത്തിച്ചു കേട്ടുകൊണ്ടിരിക്കുന്നതിനാല്‍ തന്നെ ഈ വാക്കുകള്‍ ജനമനസുകളില്‍  അവയുടെ യഥാര്‍ത്ഥ അര്‍ത്ഥങ്ങളില്‍ നിന്ന് വ്യത്യസ്തമായിട്ടുള്ള ആശയങ്ങളെയാണ് ഇന്ന് പ്രതിനിധാനം ചെയ്യുന്നത്. ദൃശ്യ പത്ര മാധ്യമങ്ങളില്‍ ഇന്ന് ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ബൌദ്ധികമായി വളരെ ഉന്നതര്‍ എന്നു നാം കരുതുന്ന പലരും പോലും ഈ വാക്കുകളെ സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിച്ചു അവ പ്രതിനിധാനം ചെയ്യുന്ന മഹത്തായ ആശയത്തെ വിലകുറച്ച് കാണിക്കാനും പറ്റുമെങ്കില്‍ മൂടിവെക്കാനും ശ്രമിക്കുന്ന നിരാശാജനകമായ കാഴ്ചയാണ് കാണുവാന്‍ കഴിയുന്നത്‌.         കാള്‍ മാര്‍ക്സും അദ്ദേഹത്തിന്റെ ആശയങ്ങളും ഒരു കാലത്ത് പല മഹദ് വ്യക്തികളെയും, ജനങ്ങളെയും, രാഷ്ട്രങ്ങളെയും വരെ സ്വാധീനിച്ചിരുന്നു എന്നു സ്കൂളില്‍ പഠിക്കുന്ന ചരിത്രത്തില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കും. ഈ അറിവ് ഉണ്ടായിരിക്കുകയും അതേസമയം വര്‍ത്തമാന കാലത്തില്‍ ഈ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതി കാണുകയും ചെയ്തത്  എന്നിലുണ്ട...